88929 25504
 
  • Total Visitors: 4385703
  • Unique Visitors: 495342
  • Registered Users: 36769

Error message

  • Notice: Trying to access array offset on value of type int in element_children() (line 6569 of /home4/devan1ay/public_html/includes/common.inc).

  • Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /home4/devan1ay/public_html/includes/common.inc).

നെയ്‌ത്തില്‍ പുതിയ പരീക്ഷണങ്ങളുമായി ദേവാങ്കപുരം ഗ്രാമം

Courtesy :keralanews.gov.in/index.php/2014-10-30-07-06-58/18-district-news/palakkad/3289-2015-10-15-10-39-11<

പാലക്കാട്: പാലക്കാടിന്റെ നെയ്‌തു ഗ്രാമങ്ങളില്‍ പ്രധാനമാണ്‌ ചിറ്റൂര്‍. ഒരു സമുദായത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന്‌ കൈത്തറി വസ്‌ത്രങ്ങള്‍ക്ക്‌ പെരുമയേകുന്നു. കര്‍ണാടകയില്‍ നിന്ന്‌ കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരില്‍ അവരുടെ കുലത്തൊഴിലായ നെയ്‌തു ജോലിയില്‍ വ്യാപൃതരായി.

പാലക്കാടും തൃശൂരും സമീപ ജില്ലകളിലും ഓണത്തിനും വിഷുവിനും നെയ്‌തു വസ്‌ത്രങ്ങളുമായി ദേവാങ്കപുരത്തുകാര്‍ എത്തും. സാധാരണ കൈത്തറി വസ്‌ത്രങ്ങള്‍ക്ക്‌ ഇപ്പോള്‍ ആവശ്യക്കാര്‍ കുറവായതിനാല്‍ കച്ചവട സാധ്യത മുന്‍ നിര്‍ത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്‌തെടുക്കുന്ന വസ്‌ത്രങ്ങളില്‍ അനുസരിച്ച്‌ ഡിസൈനുകളും ചിത്രതുന്നലുകളും ചെയ്‌തു മനോഹരമാക്കുന്നു. തൃശൂര്‍, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്‌ തുടങ്ങിയ ജില്ലകളിലെക്കാണ്‌ ദേവാങ്ക പുരം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത്‌. പരമ്പരാഗതമായ പാവ്‌ മുണ്ടുകള്‍ക്കും സെറ്റ്‌ മുണ്ടുകള്‍ക്കും പുറമേ ഷര്‍ട്ട്‌, സാരി, കുറത്ത, ചുരിദാര്‍, പട്ട്‌ പാവടകള്‍, തുടങ്ങിയവയും വിപണിയില്‍ ഇറക്കുന്നുണ്ട്‌. തമിഴനാടിന്റെ അതിര്‍ത്തി ഗ്രാമമായതിനാല്‍ തന്നെ തമിഴ്‌ ഉത്സവങ്ങള്‍ക്കും ദേവാങ്ക പുരം കൈത്തറിക്ക്‌ ആവശ്യക്കാര്‍ ഏറെയാണ്‌.

തമിഴ്‌ ശൈലിയിലും മലയാള ശൈലിയിലും നിരവധി പട്ടു വസ്‌ത്രങ്ങള്‍ ദേവാങ്കപുരത്ത്‌ നിര്‍മിക്കുന്നു. കോയമ്പത്തൂര്‍, സോമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ പ്രധാനമായും നൂലുകള്‍ എത്തിക്കുന്നത്‌. സാധാരണക്കാരന്‌ താങ്ങാവുന്ന വിലയില്‍ മനോഹരമായ വസ്‌ത്രങ്ങള്‍ നെയ്‌ത്‌ കേരളത്തില്‍ ഉടനീളം കയറ്റി അയക്കുന്നുണ്ട്‌. കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ചു അധ്വാനിച്ചു ലാഭവും നഷ്ടവും പങ്കിടുകയാണ്‌ ഇവിടെ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരം രീതികള്‍ വിട്ട്‌ പുത്തന്‍ ആശയങ്ങളും രീതികളും സ്വീകരിച്ചു ദേവാങ്കപുരത്തുകാര്‍ നിര്‍മിച്ച പട്ടു വസ്‌ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

ഫാഷന്‍ ലോകത്ത്‌ ഇതോടെ ദേവാങ്കപുരം കൈത്തറി ഇടം നേടി. പട്ടു വസ്‌ത്രങ്ങള്‍ക്ക്‌ പുറമേ വെല്‍വെറ്റ്‌, പെന്‍റെക്‌സ്‌ തുടങ്ങിയവയിലും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്‌. പുതിയ കുട്ടികള്‍ക്ക്‌ കൈത്തറി വസ്‌ത്രങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ ധരിക്കാന്‍ താല്‌പര്യമില്ലാത്തതിനാല്‍ അവര്‍ക്ക്‌ ആവശ്യമായ രീതിയില്‍ സാരിയിലും ചുരിദാറിലും, ഷര്‍ട്ടിലും ഒക്കെയായി പരീക്ഷണങ്ങള്‍ നടത്തി നല്‍കുന്നുണ്ട്‌. പൂരങ്ങള്‍, ഉത്സവങ്ങള്‍, ഓണം, വിഷു, വിവാഹ സീസണുകള്‍, കേരളപ്പിറവി, വിശേഷാവസരങ്ങള്‍ തുടങ്ങിയ വേളകളില്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നു. ആ ദിവസങ്ങളില്‍ യന്ത്ര തറികളുടെ ശബ്ദമായിരിക്കും രാവും പകലുമിവിടെ. ഏറെ കാലമായി പാരമ്പര്യം വിടാതെയും പൈതൃകം കാത്തു സൂക്ഷിച്ചും പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഇവര്‍ മുന്നോട്ടു പോകുകയാണ്‌.

Image: 
Categories: 
Share Share
Scroll to Top